Log in Register

Login to your account

Username *
Password *
Remember Me

Create an account

Fields marked with an asterisk (*) are required.
Name *
Username *
Password *
Verify password *
Email *
Verify email *
A- A A+

Kerala State-Wide Competition for parents of Children with special needs in Assistive Device Making

ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കായി സംസ്ഥാന വ്യാപക സഹായ ഉപകരണ നിർമ്മാണ മത്സരം

If you need help with making an assistive device for your child, you may ask for advice from our expert AT team. Please call or send text message to the numbers given below and someone will get in touch with to assist you.
9539620438, 8943249502

നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ സഹായ ഉപകരണം സ്വന്തമായി ഉണ്ടാക്കുവാൻ ഞങ്ങളുടെ എ. ടി. വിദഗ്ദ്ധരുടെ ഉപദേശം ആവശ്യപ്പെടാവുന്നതാണ്. ഇതിനായി മുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്

What is Assistive Technology (AT)?

Assistive devices and technologies are those whose primary purpose is to maintain or improve an individual’s functioning and independence to facilitate participation and to enhance overall well-being (WHO)

Examples of assistive devices and technologies include wheelchairs, prostheses, hearings aids, visual aids, and specialized computer software and hardware that increase mobility, hearing, vision, or communication capacities.

എന്താണ് സഹായ സാങ്കേതിക വിദ്യ?

ഒരു വ്യക്തിയുടെ പ്രവർത്തന ക്ഷമതയും, അതു വഴി സ്വയംപര്യാപ്തതയും പരിപാലിക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ വേണ്ടിയുള്ള പ്രാഥമിക ലക്ഷ്യത്തോടെ അവരുടെ പങ്കാളിത്തം സുഗമമാക്കുന്നതും മൊത്തത്തിലുള്ള ക്ഷേമം ഉറപ്പാക്കുന്നതുമായ ഏത് സാങ്കേതിക വിദ്യയും ഉപകരണവും സഹായ സാങ്കേതിക വിദ്യ അല്ലെങ്കിൽ സഹായ ഉൽപ്പന്നം (അസിസ്റ്റീവ് പ്രോഡക്റ്റ്) ആണ്.

ഉദാഹരണങ്ങൾ: വീൽചെയറുകൾ, കൃത്രിമ കൈകാലുകൾ, ശ്രവണസഹായികൾ, കാഴ്ച സഹായികൾ, ചലനാത്മകത, കേൾവി, കാഴ്ച അല്ലെങ്കിൽ ആശയവിനിമയ ശേഷി എന്നിവ വർദ്ധിപ്പിക്കുന്ന പ്രത്യേക കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, ഹാർഡ്‌വെയർ

Examples of simple assistive devices
ലളിതമായ സഹായ ഉപകരണങ്ങൾ

 

Why this online competition?

The availability and knowledge about assistive technology is very limited in our state. Hence many persons with different abilities are unable to become independent in their daily activities.

It is possible to make simple assistive devices with easily available materials at home, depending on the person’s functional limitations.

Children, if trained at an early age in ADL and other daily tasks, would enable them to become independent in future, thus increasing the chances for their independence as well as the ability to get employment.

Therefore, to attract public attention and special attention of rehabilitation professionals, and especially parents of children with special needs, this humble effort is conducted.

The winners of this state wide competition in assistive device making will be declared on December 3, which is the International Day for Persons with Disabilities.

Interested candidates may donate the assistive devices they mage to NIPMR, which would be used for training and research with due acknowledgement of your name.

 

ഓൺലൈൻ മത്സരത്തിന്റെ ഉദ്ദേശം എന്താണ്? എന്തിനാണ് ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നത്

നമ്മുടെ നാട്ടിൽ സഹായസാങ്കേതിക വിദ്യയുടെ ലഭ്യതയും അതെക്കുറിച്ചുള്ള അവബോധവും പരിമിതമാണ് . ഇതിനാൽ തന്നെ ഭിന്നശേഷിയുള്ളവർക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ പലപ്പോഴും സാധിക്കുന്നില്ല .

വ്യക്തികളുടെ പ്രവർത്തന പരിമിതകൾക്കനുസൃതമായി ലളിതമായ മാർഗ്ഗങ്ങളും സാമഗ്രികളും ഉപയോഗിച്ച് സഹായ ഉപകരണങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്.

കുട്ടികളെ ചെറുപ്രായത്തിൽ തന്നെ അവരുടെ കഴിവുകൾക്കനുസരിച്ചു ദിനചര്യകളിലും മറ്റ് ദൈനംദിന ജീവിതചര്യകളിലും പരിശീലിപ്പിക്കുന്നതിലൂടെ ഭാവിയിൽ സ്വയംപര്യാപ്തമാകാനും തൊഴിൽ നേടാനുമുള്ള സാധ്യതകൾ വർധിക്കുന്നു.

ഇതിനായി പൊതുജനശ്രദ്ധയും പ്രത്യേകമായി ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും, ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളുടെയും അവബോധം ഉറപ്പുവരുത്തുന്നതിനുമുള്ള എളിയ ഉദ്യമമാണ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഈ സഹായ ഉപകരണ നിർമ്മാണ മത്സരം. അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബർ 3 ന് മത്സര വിജയികളെ പ്രഖ്യാപിക്കുന്നതാണ്.

താല്പര്യമുള്ള മത്സരാർത്ഥികൾക്ക് തങ്ങൾ ഉണ്ടാക്കിയ ഉപകരണങ്ങൾ നിപ്മർ എ.ടി. കേന്ദ്രത്തിലേക്ക് സംഭാവന ചെയ്യാവുന്നതാണ്. ഉചിതമായ അംഗീകാരത്തോടെ പഠന ആവശ്യങ്ങൾക്കും ഗവേഷണത്തിനും മറ്റു പരിശീലനങ്ങൾക്കുമായി അവ ഉപയോഗിക്കുന്നതാണ്

 

Details about the Online Competition

Free Registration | To Participate, Please Send the following via Whatsapp to number 7306486790

Clear photos of the Assistive Device - Device alone; child using device

Three brief videos, each not exceeding 10mb in size, showing the following

  • Child doing the activity without assistive device
  • Process of making the device, materials used, important steps, key features, etc.
  • Child doing the activity using the assistive device

You may also provide a brief document, not exceeding 500 words, mentioning the details of your child, difficulty encountered in doing a particular activity , the assistive device planned, name of device, materials you used and how it improved the activity and any other important points you would like to convey.

It is advised to mask the face (eye more importantly) of the child in the photos and videos. However, if you wish, such videos may be accepted, especially if the device used is for vision, head control etc.

 

ഓൺലൈൻ മത്സരത്തിന്റെ വിശദ വിവരങ്ങൾ

രജിസ്ട്രേഷൻ തികച്ചും സൗജന്യം താഴെ പറയുന്ന കാര്യങ്ങൾ 7306486790 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയയ്ക്കുക

നിങ്ങളുടെ കുട്ടിക്കായി നിങ്ങൾ ഉണ്ടാക്കിയ സഹായ ഉപകാരണത്തിന്റെ ഫോട്ടോ - തനിയെയും, കുട്ടി അത് ഉപയോഗിക്കുന്നതും

10mb യിൽ കവിയാത്തമൂന്ന് ഹൃസ്വ വീഡിയോകൾ

  • സഹായ ഉപകരണം ഇല്ലാതെ കുട്ടി പ്രവർത്തി ചെയ്യുന്ന വീഡിയോ
  • നിങ്ങൾ ഉപകരണം നിർമ്മിക്കുന്ന വീഡിയോ - ഉപയോഗിച്ച മറ്റീരിയലുകൾ അഥവാ സാമഗ്രികൾ, പ്രധാന ഘട്ടങ്ങൾ, ഉപകരണത്തിന്റെ പ്രധാന സവിശേഷതകൾ എന്നിവ അടങ്ങുന്നത്
  • സഹായ ഉപകരണം ഉപയോഗിച്ചു പ്രവർത്തി ചെയ്യുന്ന കുട്ടിയുടെ വീഡിയോ

500 വാക്കുകളിൽ കവിയാത്ത ഹൃസ്വരേഖ - കുട്ടിയുടെ വിശദ വിവരങ്ങൾ , ഒരു പ്രത്യേക പ്രവർത്തനത്തിനുള്ള ബുദ്ധിമുട്ട്, സഹായ ഉപകരണത്തിന്റെ ആവശ്യകത, പേര്, ഉണ്ടാക്കുവാൻ ഉപയോഗിച്ച സാമഗ്രികൾ, പ്രധാന ഘട്ടങ്ങൾ, അതുപയോഗിച്ചപ്പോൾ പ്രവർത്തനത്തിൽ വന്ന മാറ്റങ്ങൾ, എന്നിവ പരാമർശിക്കുന്നത്

നിങ്ങൾ അയക്കുന്ന ഫോട്ടോകളിലോ വിഡിയോകളിലോ കുട്ടികളുടെ മുഖം അവരവരുടെ ഇഷ്ടപ്രകാരം മറയ്ക്കുകയോ മറയ്ക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്.

 

Last Date. അവസാന തീയതി

November 28, 2020 is the last date to send your entries. No entries will be entertained after that date.

ഫോട്ടോകൾ, വിഡിയോകൾ എന്നിവ അയക്കേണ്ട അവസാന തിയതി: November 28, 2020. നവംബർ 28 നു ശേഷം ലഭിക്കുന്ന അപേക്ഷകൾ മത്സരത്തിൽ ഉൾപ്പെടുത്തുന്നതല്ല.

 

Certified Assistive Technology Professionals Collaborating the Event

 

 

Content